¡Sorpréndeme!

മോഹൻലാലിൻറെ മകളായി അഭിനയിച്ച എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ | filmibeat Malayalam

2017-11-22 3,179 Dailymotion

Esther Anil's New Photos

മോഹൻലാലിൻറെ കരിയറിലെ ഏറ്റവും പ്രധാന ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹൻലാലും മീനയുമാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. ചിത്രത്തില്‍ ഇരുവരുടെയും മകളായി അഭിനയിച്ച എസ്തർ അനിലിനെ ഓർമ്മയില്ലേ? ദൃശ്യത്തിന് ശേഷം ചിത്രത്തിൻറെ റീമേക്കിലും എസ്തർ അഭിനയിച്ചിരുന്നു. ഏതായാലും പഴയ ബാലതാരമല്ല എസ്തർ ഇപ്പോള്‍. എട്ടാം വയസ്സിലാണ് എസ്തർ അഭിനയം തുടങ്ങുന്നത്. 2010ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജയസൂര്യ, സിദ്ദിഖ്, മൈഥിലി, സുധീഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആദ്യം ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എസ്തറിൻറെ കരിയറില്‍ ഒരു ബ്രേക്ക് നല്‍കിയ ചിത്രം ദൃശ്യമായിരുന്നു. പതിനാലാം വയസ്സില്‍ നായികയായും എസ്തര്‍ അഭിനയിച്ചു കഴിഞ്ഞു. ജെമിനി എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് എസ്തറാണ്. ബാബുരാജാണ് ചിത്രം സംവിധാനം ചെയ്തത്.